Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speaker

ഒ​രു കാ​ര​ണ​വ​ശാ​ലും കൊ​ടു​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി ഇ​രു​ന്ന് പ​റ​ഞ്ഞ​ത് ഓ​ഫ് ദി ​റെ​ക്കോ​ര്‍​ഡെ​ന്ന് സ്പീ​ക്ക​ർ

കൊ​ച്ചി: നി​യ​മ​സ​ഭ​യി​ൽ അം​ഗ​ങ്ങ​ൾ‌ ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്ന് പ​റ​യു​ന്ന​ത് ഓ​ഫ് ദി ​റെ​ക്കോ​ർ​ഡ് ആ​ണെ​ന്നും എ​ഴു​ന്നേ​റ്റ് നി​ന്ന് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ സ​ഭാ രേ​ഖ​ക​ളി​ൽ ഉ​ണ്ടാ​കൂ​വെ​ന്നും സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. കു​ട്ട​നാ​ടി​ന്‍റെ അ​വ​ധി ആ​വ​ശ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​രു​ന്നു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.

മു​ഖ്യ​മ​ന്ത്രി നെ​ഗ​റ്റീ​വ് ആ​യി പ്ര​തി​ക​രി​ക്കു​ന്ന ആ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി ന​ട​ക്കു​ന്ന 29ന് ​കു​ട്ട​നാ​ട് താ​ലൂ​ക്കി​ന് പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു കു​ട്ട​നാ​ട് എം​എ​ൽ‌​എ റെ​ജി ചെ​റി​യാ​ൻ സ​ബ്മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

പ​രി​ശോ​ധി​ച്ചു തീ​രു​മാ​നി​ക്കാ​മെ​ന്നു സ​ബ്മി​ഷ​നു മ​റു​പ​ടി പ​റ​ഞ്ഞ ശേ​ഷം സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​തി​നി​ടെ, അ​ടു​ത്തി​രു​ന്ന മ​ന്ത്രി പി.​കെ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട് മു​ഖ്യ​മ​ന്ത്രി "ഒ​രു കാ​ര​ണ​വ​ശാ​ലും കൊ​ടു​ക്കി​ല്ല’ എ​ന്നു പ​റ​യു​ന്ന വി​ഡി​യോ ക്ലി​പ് പ്ര​ച​രി​ച്ച​തോ​ടെ​യാ​ണു വി​വാ​ദ​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം ഔ​ദ്യോ​ഗി​ക​മാ​യി മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി ഇ​താ​യി​രു​ന്നു. മൂ​ലം വ​ള്ളം​ക​ളി​ക്കു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​ധി ന​ൽ​കി​യി​രു​ന്നി​ല്ല. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക​മാ​യി അ​വ​ധി ക​ല​ക്ട​ർ​മാ​ർ​ക്കു പ​രി​ഗ​ണി​ക്കാ​വു​ന്ന​വ​യു​ടെ പ​ട്ടി​ക​യി​ലും മൂ​ലം വ​ള്ളം​ക​ളി​യി​ല്ല. പൊ​തു അ​വ​ധി​ക​ളും പ്രാ​ദേ​ശി​ക അ​വ​ധി​ക​ളും പു​തു​താ​യി വേ​ണ്ടെ​ന്നാ​ണു പൊ​തു​വാ​യി സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്. അ​തു​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ അ​വ​ധി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. മൂ​ലം വ​ള്ളം​ക​ളി​ക്ക് കു​ട്ട​നാ​ട് താ​ലൂ​ക്കി​ന് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു തീ​രു​മാ​നി​ക്കും. എ​ന്നാ​ൽ സീ​റ്റി​ൽ ഇ​രു​ന്ന ശേ​ഷം കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട് ര​ഹ​സ്യ​മാ​യി പ​റ​ഞ്ഞ ക​മ​ന്‍റ് മൈ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം, പി​ടി​ച്ചു​വാ​ങ്ങ​ണ​മെ​ന്ന് സ്പീ​ക്ക​ർ; സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ന്ന നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ഇ​ന്ന് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശം ഉ​യ​ർ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രെ വെ​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ടാ​ൻ സ്പീ​ക്ക​ർ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ സ്പീ​ക്ക​റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തോ​ടെ, ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി. ചെ​യ​റി​നു മു​ന്നി​ൽ നി​ന്ന് ബാ​ന​ർ പി​ടി​ച്ചു വാ​ങ്ങാ​ൻ സ്പീ​ക്ക​ർ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രോ​ട് പ​റ​ഞ്ഞ​തോ​ടെ സ​ഭ​യി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്ക​ണം; സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി പ്ര​തി​പ​ക്ഷ​നേ​താ​വ്

 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശം സ​ഭാ രേ​ഖ​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി.

പ്ര​തി​പ​ക്ഷ നി​യ​മ​സ​ഭാ അം​ഗ​ത്തി​ന്‍റെ ഉ​യ​ര കു​റ​വി​നെ​യും ശാ​രീ​രി​ക ശേ​ഷി​യെ​യും അ​പ​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ​ഭ​യു​ടെ അ​ന്ത​സി​നു ക​ള​ങ്കം വ​രു​ത്തു​ന്ന​തും പാ​ര്‍​ലി​മെ​ന്‍റ​റി മ​ര്യാ​ദ​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷാം​ഗ​ത്തി​ന്‍റെ ഉ​യ​ര​ക്കു​റ​വി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം. എ​ട്ടു​മു​ക്കാ​ല്‍ അ​ട്ടി​വ​ച്ച പോ​ലെ ഒ​രാ​ള്‍ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​ത്ര​യും ഉ​യ​രം മാ​ത്ര​മു​ള്ള ഒ​രാ​ളാ​ണ് നി​യ​മ​സ​ഭ​യു​ടെ പ​രി​ര​ക്ഷ ഉ​പ​യോ​ഗി​ച്ച്, വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​നെ ആ​ക്ര​മി​ക്കാ​ന്‍ പോ​യ​ത്. സ്വ​ന്തം ശ​രീ​ര​ശേ​ഷി അ​തി​നൊ​ന്നും പ​റ്റു​ന്ന​ത​ല്ല എ​ന്ന് കാ​ണു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up